വായ്പൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. കോട്ടാങ്ങല്‍ - പാടിമണ്‍ റോഡില്‍ വൈദ്യശാലപ്പടിക്ക് സമീപം ഇന്നലെ ഉച്ചക്ക് ഒന്നരെയോടെയായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നിന്ന് എത്തിയ കാറും വായ്പൂര്‍ ഭാഗത്തുനിന്ന് എത്തിയ ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ഇടിയിൽ നിയ്രന്തണം നഷ്ടപ്പെട്ട കാര്‍ 11 കെവി വൈദ്യുതി തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു. വൈദ്യുതി തൂണും ഇടിയിൽ തകര്‍ന്നിട്ടുണ്ട്. പരുക്കേറ്റ ബൈക്ക് യാത്രികരായ ഷാജി (40) അനികുമാര്‍ (29) എന്നിവർ മല്ലപ്പള്ളി താലൂക്ക് ആശുപ്രതിയില്‍ ചികിത്സ തേടി.