ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിലെ സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും. പള്ളിപ്പാട് ശിവാനന്ദൻ സ്വാമിയാണ് ആചാര്യൻ. കറ്റാനം സുമേഷ്, പട്ടാഴി അനിൽ, പെരിങ്ങേലിപ്പുറം ജയൻ എന്നിവർ പാരായണം ചെയ്യും.
യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ശനിയാഴ്ച വൈകീട്ട് 5.30-ന് വായ്പൂര് മഹാദേവക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായി എഴുന്നള്ളിക്കും. കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി 6.30-ന് ആനിക്കാട്ടിലമ്മ ക്ഷേത്രത്തിൽ എത്തും.
തുടർന്ന് ഭദ്രദീപ പ്രതിഷ്ഠ, വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം എന്നിവയും നടക്കും. 19-ന് ഉച്ചയ്ക്ക് 12-ന് അവഭൃഥസ്നാനം, ഒന്നിന് മഹാ പ്രസാദമൂട്ട് എന്നിവയോടെ യജ്ഞം സമാപിക്കും.