കൊച്ചിയിൽ ടോൾ പ്ലാസയ്ക്ക് സമീപം കാർ ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി കീഴ്വായ്പ്പൂര് തെക്കേമുറിയിൽ രശ്മി മരിച്ചു. രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് കുമ്പളം ടോൾ പ്ലാസക്ക് സമീപം അപകടമുണ്ടായത്.
കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്ത് എടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല. കരുനാഗപ്പള്ളി fides അക്കാദമി മാനേജിംഗ് ഡയറക്ടർ ആണ് രശ്മി. സംസ്കാരം പിന്നീട്.