ആനിക്കാട് മൂന്നാം വാർഡിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ചുഴികുന്ന് ചരിവുപുരയിടത്തിൽ മാത്യു പീറ്ററിന്റെ വീടിന്റെ ഓടും കഴുക്കോലും പട്ടികയും അടക്കമാണ് തകർന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഫാൻ അടക്കമുള്ളവ കട്ടിലിലും തറയിലുമായി പതിച്ചു. രണ്ട് മുറിയിലും ആളില്ലായിരുന്നതിനാൽ ആർക്കും പരിക്കില്ല.
ഗ്രാമപ്പഞ്ചായത്ത് അംഗം സി.സി. പ്രേംസിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് അധികൃതരെത്തി നഷ്ടത്തിന്റെ കണക്കെടുത്തു. മഴയിൽ കുതിർന്നുനിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു.