തിരുവല്ല വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി മാർത്തോമാ കോളേജിൽ ഇന്ന് ശനിയാഴ്ച പ്രൊഫഷണൽ ജോബ് ഡ്രൈവ് നടത്തും. രാവിലെ ഒമ്പതിന് തുടങ്ങും. ചെറുകിട സംരംഭങ്ങൾക്കുവേണ്ടിയുള്ള എസ്.എം.ഇ. ജോബ് ഫെയറും പ്രൊഫഷണൽ ബിരുദ, ബിരുദാനന്തര യോഗ്യതയുള്ളവർക്കുമായിട്ടുമാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
എസ്.എഫ്.ഒ. ടെക്‌നോളജീസ്, ആസ്‌പൈർ ഇയോണിൽ എൽ.എൽ.പി., കാൻഡോർ ഓറ വെൽനെസ് ഗ്രൂപ്പ്, സണ്ണി ഡയമണ്ട് തുടങ്ങി 13 കമ്പനികൾ 50 വിഭാഗത്തിലേക്ക് ജോലിക്കാരെ തിരഞ്ഞെടുക്കും.