മല്ലപ്പള്ളി കിഴ്വായ്പൂര്‍-പരിയാരം കരകളെ ബന്ധിപ്പിച്ചു കീഴവായ്പൂര്‍ പാറക്കടവില്‍ പാലം നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.
ലഭിക്കുന്ന ടെന്‍ഡറുകള്‍ നവംബര്‍ 6ന് പരിശോധിക്കും. ടെന്‍ഡര്‍ കിഫ്ബി പദ്ധതിയില്‍ 10 കോടി രൂപ അനുവദിച്ച പാലം നിര്‍മാണത്തിന് 7 തവണ ടെന്‍ഡര്‍ ചെയ്തിട്ടും പ്രവൃത്തി ഏറ്റെടുക്കുവാന്‍ ആരും തയാറായില്ല. ഇക്കാരണത്താല്‍ പാലത്തിന്റെ രൂപകല്‍പന പുതുക്കുകയും ഇതുപ്രകാരം എസ്റ്റിമേറ്റ് തയാറാക്കി സ്ഥലമേറ്റെടുപ്പിന് ആവശ്യമായ തുകയും ഉള്‍പ്പെടുത്തിയാണ് പുതിയ ടെൻഡർ വിളിച്ചിരിക്കുന്നത്.