ശബരിലെ റിപ്പോര്‍ട്ടിംഗ്‌: അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കുന്നത്‌ പ്രതിഷേധാര്‍ഹം: കെ.ജെ.യു

 ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന്‌ ശബരിമല വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന്‌ അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡ്‌ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ കേരളാ ജേര്‍ണലിസ്റ്റ്‌സ്‌ യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി ചൂണ്ടികാട്ടി.

വര്‍ഷങ്ങളായി ശബരിമല വിശേഷങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരില്‍ 95 ശതമാനം പേരും അക്രഡിറ്റേഷന്‍ ഇല്ലാത്തവരാണ്‌. ഈ സാഹചര്യങ്ങള്‍ ചൂണ്ടികാട്ടി കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുക്കുന്നതിന്‌ ദേവസ്വം ബോര്‍ഡ് മുന്‍കൈയ്യെടുക്കണം. അല്ലാത്തപക്ഷം ശബരിമല വിശേഷങ്ങള്‍ ഭക്തര്‍ക്കും ജനങ്ങള്‍ക്കും ലഭിക്കാത്ത സാഹചര്യമായിരിക്കും സൃഷ്ടിക്കുക.

മാധ്യമ സ്ഥാപനങ്ങള്‍ നല്‍കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യാനാവിശ്യമായ സാഹചര്യം ഉണ്ടാകണം. വിവിധ മാനദണ്ഠങ്ങള്‍ പരിശോധിച്ച്‌ ഓരോ മാധ്യമ സ്ഥാപനത്തിനും നല്‍കേണ്ട പരമാവധി അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകരുടെ പരമാവധി എണ്ണം നിശ്ചയിക്കുന്നത്‌ സര്‍ക്കാരാണ്‌. ഓരോ സ്ഥാപനത്തിലെയും സ്ഥിരം ജീവനക്കാരില്‍ ചെറിയൊരു ശതമാനത്തിന്‌ മാത്രമാണ്‌ അക്രഡിറ്റേഷന്‍ ഉള്ളത്‌. ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ തീരുമാനം ശബരിമലയുടെ വളര്‍ച്ചക്ക്‌ ഗുണം ചെയ്യില്ലെന്ന്‌ ഉറപ്പാണ്‌.

അതിനാല്‍ മാധ്യമ സ്ഥാപനമോ അംഗീകൃത യൂണിയനുകളോ നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ വാര്‍ത്ത ശേഖരിക്കുന്നതിന്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ദേവസ്വം ബോര്‍ഡ്‌ സൗകര്യമൊരുക്കണമെന്ന്‌ കേരള ജേര്‍ണലിസ്റ്റ്‌സ്‌ യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന പ്രസിഡന്റ്‌ അനില്‍ ബിശ്വാസ്‌, ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ