കോട്ടയം സ്റ്റാൻഡിൽ പാർക്ക് ചെയ്ത കെഎസ്ആർടിസി ബസ് ഉരുണ്ട് വന്ന് ഇടിച്ചു അപകടം

 


കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നിലോട്ട്  ഉരുണ്ട് കോട്ടയം പ്രസ്സ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിൽ ഇടിച്ച് തകർത്തു. ഇന്ന് രാവിലെ 11:30 യോടെയായിരുന്നു സംഭവം. 

 സ്റ്റാൻഡിൽ ബസ്  നിർത്തി  ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ ബസ് തനിയെ പിന്നിലേക്ക് ഉരുണ്ട് നീങ്ങുകയായിരുന്നു. ടിബി റോഡ് കുറുകെ കടന്നുവന്ന ബസ് പ്രസ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിലിൽ ഇടിച്ചു നിന്നു.

അപകടത്തിൽ പിഡബ്ല്യുഡി ക്വാർട്ടേഴ്സിന്റെ മതിലും കോട്ടയം പ്രസ് ക്ലബ്ബിന്റെ കവാടവും തകർന്നു. ഈ സമയം ബസ്സിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. സംഭവം പകൽസമയത്തായിരുന്നെങ്കിലും റോഡിൽ കൂടി കടന്നുപോയ വാഹനങ്ങളിൽ ഇടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ