പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 5 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗക്കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ്. മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം മൈലക്കാട് ഇല്ലത്തുവീട്ടിൽ ടി ഇ ജെയിംസ് (44) നെയാണ് കോടതി ശിക്ഷിച്ചത്.
2022 നവംബറിലാണ് പ്രതി കുട്ടിയോട് കുട്ടിയുടെ വീട്ടിൽ വച്ച് ലൈംഗികാതിക്രമം കാട്ടിയത്. തുടർന്ന് കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്തു. പിഴയടച്ചില്ലെങ്കിൽ ഒരുമാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് കൊടുക്കണമെന്നും, പോക്സോ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷാവിധിയിൽ പറയുന്നു.
കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥനാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജെയ്‌സൺ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കോടതിയിൽ എ എസ് ഐ ഹസീന പ്രോസിക്യൂഷന് ആവശ്യമായ സഹായം നൽകി.