ജലവിതരണം 3 ദിവസത്തേക്കു മുടങ്ങും


മല്ലപ്പള്ളി ജല അതോറിറ്റി സെക്ഷന്‍ ഓഫിസിന്റെ പരിധിയിലുള്ള ആനിക്കാട്‌ പഞ്ചായത്തിലെ ആനിക്കാട്‌ പുല്ലുകുത്തി ഇന്‍ടേക്ക്‌ പമ്പില്‍ നിന്നും കാരിക്കാമല ടാങ്കിലേക്കുള്ള പമ്പുകളുടെ തകരാര്‍ പരിഹരിക്കുന്നതി ഇന്ന്‌ മുതല്‍ 3 ദിവസത്തേക്കു കാരിക്കാമല, വള്ളിയാകുളം, നല്ലൂര്‍പ്പടവ്‌, പുന്നവേലി, പൂളിക്കാമല , നീലമ്പാറ, മാരിക്കല്‍ എന്നിവിടങ്ങളില്‍ ജല വിതരണം മുടങ്ങുമെന്ന്‌ അസിസ്റ്റന്റ്‌ എൻജിനീയർ അറിയിച്ചു.


മല്ലപ്പള്ളി ജല അതോറിറ്റി സെക്‌ഷൻ ഓഫിസിന്റെ പരിധിയിൽ കോട്ടാങ്ങൽ പഞ്ചായത്തിലെ പെരുമ്പാറ ശുദ്ധജല പദ്ധതിയിൽ പെരുമ്പാറ മേഖലയിൽ വോൾട്ടേജ് വ്യതിയാനത്തെ തുടർന്ന് പമ്പ് ഹൗസിലെ പമ്പുകൾക്കുണ്ടായ തകരാർ പരിഹരിക്കുന്നതിന് ഇന്ന് മുതൽ മൂന്നു ദിവസത്തേക്കു പെരുമ്പാറ, ചെങ്ങാറമല, പാടിമൺ, വൈക്കം കോളനി എന്നീ പ്രദേശങ്ങളിൽ ജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ