മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം സി.എം.എസ്. മല്ലപ്പള്ളി, സെയ്ന്റ് ഫിലോമിനാസ് നെടുങ്ങാടപ്പള്ളി എന്നിവിടങ്ങളിൽ തുടങ്ങി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ അധ്യക്ഷത വഹിച്ചു. സാം പട്ടേരിൽ, ഗീതു ജി.നായർ, എ.ഇ.ഒ. ജേക്കബ് സത്യൻ, ബാബു മാത്യു, വർഗീസ് ജോസഫ്, പി.എച്ച്. ഹാഷിം, ഡബ്ല്യു.ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.