തിരുവല്ലയിൽ മൊബൈൽ ഫോണുകള്‍ കവര്‍ന്നയാള്‍ അറസ്റ്റിൽ

തിരുവല്ല കെ എസ്‌ ആര്‍ടി സി ബസ്‌ സ്റ്റാന്‍ഡില്‍ ബസ്‌ കാത്തു നിന്നയാളുടെ പോക്കറ്റില്‍ നിന്ന്‌ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാളെ തിരുവല്ല പൊലീസ്‌ പിടികൂടി. കോട്ടയം നാഗമ്പടം എസ്‌എച്ച്‌ മൌണ്ട്‌ പിഒയില്‍ ചവിട്ടുവല്ലി മിനിമന്ദിരത്തില്‍ ശിവ്രപകാശ്‌ (50) ആണു പിടിയിലായത്‌. അടൂര്‍ സ്വദേശി നൈസാമിന്റെ ഫോണുകളാണ്‌ ഇയാള്‍ മോഷ്ടിച്ചത്‌.

കഴിഞ്ഞ ദിവസം വൈകിട്ട്‌ 7.30 ന്‌ നൈസാം വീട്ടിലേക്ക്‌ പോകാന്‍ ബസില്‍ കയറുന്നതിനിടെ ശിവപ്രകാശ്‌ പോക്കറ്റില്‍ നിന്ന്‌ ഫോണുകള്‍ കവരുകയായിരുന്നു. 80,000 രൂപയുടെയും 30,000 രൂപയുടെയും വിലയുള്ള ഫോണുകളാണ്‌ എടുത്തത്‌. 

ഫോണ്‍ നഷ്ടപ്പെട്ടത്‌ മനസ്സിലാക്കിയ നൈസാം ഓടാന്‍ ശ്രമിച്ച ശിവ്പ്രകാശിനെ തടഞ്ഞു. ഇതുകണ്ട്‌ നൈസാമിനൊപ്പം ഉണ്ടായിരുന്ന 2 സുഹൃത്തുക്കളും ഓടിയെത്തി.  എയ്ഡ്‌ പോസ്റ്റ്‌ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പിക്ക് പൊലീസിനെ ഇവര്‍ വിവരം ധരിപ്പിച്ചു. പിങ്ക്‌ പൊലീസ്‌ അറിയിച്ചതനുസരിച്ച്‌ തിരുവല്ല സ്‌റ്റേഷനില്‍ നിന്ന്‌ ഉദ്യോഗസ്ഥരെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ്‌ മേധാവി വി. ജി.വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.

ഇയാള്‍ എറണാകുളം റെയില്‍വേ പൊലീസ്‌ സ്റ്റേഷന്‍, ആലുവ, കോട്ടയം റെയില്‍വേ പൊലീസ്‌ സ്റ്റേഷന്‍, എറണാകുളം ഹില്‍ പാലസ്‌, ചേര്‍ത്തല പൊലീസ്‌ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ