മല്ലപ്പള്ളി തെള്ളിയൂർ പരിയാരത്ത് മലയിൽ വിജയ ഭവനിൽ ഒ.കെ.അനു(40)വിനെ 1.2 കിലോഗ്രാം കഞ്ചാവുമായി മല്ലപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ബി.അനു ബാബു വീട്ടിൽ നിന്ന് അറസ്റ്റുചെയ്തു. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലെ കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാനിയാണെന്ന് എക്സൈസ് പറയുന്നു. പ്രിവന്റീവ് ഓഫീസർ സുശീൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.സി.അനന്തു, അഭിജിത് ചന്ദ്രൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മധു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.