തിരുവല്ല മാർത്തോമ്മാ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. യുജിസി റഗുലേഷൻസ് പ്രകാരം യോഗ്യതയുള്ള, കോട്ടയം ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി 8 ന് 10.30ന് കോളജിൽ എത്തണം. 0469 2630342.
കല്ലൂപ്പാറ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവുകളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള പരീക്ഷയും അഭിമുഖവും 7ന് 11ന് കോളജ് ഓഫിസിൽ നടക്കും. ബി.ടെക്, എംടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയും 2 വർഷത്തെ അധ്യാപന പരിചയവുമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. https://cek.ac.in 0469 2678983, 2677890.
പന്തളം കടയ്ക്കാട് ഗവ. എസ്‌വിഎൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 7ന് 11ന് ഓഫിസിൽ അഭിമുഖത്തിന് എത്തണം.
അയിരൂർ കഥകളിഗ്രാമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷിന് (എച്ച്എസ്ടി) താൽക്കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി 7ന് 10.30ന് ഓഫിസിൽ എത്തണമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു. ഫോൺ: 7907987711.