കവിയൂര്‍ ആഞ്ഞിലിത്താനത്ത് കടയ്ക്കുള്ളില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി വ്യാപാരി

കടയ്ക്കുള്ളില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി വ്യാപാരി. പത്തനംതിട്ട കവിയൂര്‍ ആഞ്ഞിലിത്താനത്ത്  സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച്, ജീവനൊടുക്കുമെന്ന ഭീഷണിയുമായി കടയടച്ച് ഇരിക്കുന്നത്.

സംഭവമറിഞ്ഞ് പൊലീസും ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. കട ഒഴിയുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വ്യാപാരി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ