വെറ്ററിനറി ഡോക്ടർ ഒഴിവ്

പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രിയിലെ മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു, ഇവരുടെ അഭാവത്തിൽ വിരമിച്ചവരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ 28-ന് 11-ന് ഇന്റർവ്യൂ നടക്കും. ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഉദ്യോഗാർഥികൾ ഹാജരാകണം. 90 ദിവസത്തേക്കാണ് നിയമനം. വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയാണ് ജോലിസമയം. ഫോൺ: 0468 2322762.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ