ആനിക്കാട്ടിൽ കാട്ടു പന്നിശല്യം രൂക്ഷമാകുന്നു. കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയെന്ന് നാട്ടുകാർ. പുല്ലുകുത്തി, മുറ്റത്തുമ്മാവ് ഭാഗങ്ങളിൽ കൃഷിയിടങ്ങളിൽ കൂട്ടമായി എത്തുന്ന പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. പാകമാകാത്ത ചേമ്പ്, മരച്ചീനി, വാഴ ഉൾപ്പെടെ കുത്തിയിളക്കി നശിപ്പിച്ചു. പുളിക്കാമല പാറമടയോട് ചേർന്ന് കാടു മൂടി കിടക്കുന്ന ഭാഗങ്ങളും മറ്റ് കാട് പിടിച്ചു കിടക്കുന്ന പറമ്പുകളും പന്നികളുടെ താവളമാണ്. ആനിക്കാട് പഞ്ചായത്തിൽപെട്ട പ്രദേശമാണിവിടം. ശല്യം രൂക്ഷമായ ഭാഗങ്ങളിൽ പന്നിയെ വെടിവച്ചുകൊല്ലാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആനിക്കാട്ടിൽ കാട്ടുപന്നിശല്യം രൂക്ഷം; നടപടി വേണമെന്ന് നാട്ടുകാർ
0