മല്ലപ്പള്ളിയിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു. എഴുമറ്റൂർ മുല്ലയ്ക്കൽ രാജു.പി.വർഗീസിന്റെ കൃഷിയിടത്തിലെ വിളകളാണ് പന്നിക്കൂട്ടം കുത്തിമറിച്ചത്. ഒരേക്കറോളം സ്ഥലത്തെ ശീമച്ചേമ്പും, മരച്ചിനിയും ഉൾപ്പെടുന്ന കൃഷിയാണ് നശിപ്പിച്ചത്. ഇതിൽ ഏറിയ പങ്കും കടിച്ചരച്ച നിലയിലാണ്. മേഖലയിലെ കാടുമൂടിയ പുരയിടങ്ങളിലും ടാപ്പിംഗ് നിലച്ച റബർത്തോട്ടങ്ങളിലും എത്തിപ്പെട്ട പന്നികൾ പെറ്റുപെരുകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്താനി - കിളിയൻകാവ് റോഡിലൂടെ അതിരാവിലെയെത്തിയ ടാപ്പിംഗ് തൊഴിലാളി പന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മല്ലപ്പള്ളിയിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു
0