ആനിക്കാട് പഞ്ചായത്തിലെ റോഡുകളില്‍ മഴക്കാലത്തെ അറ്റകുറ്റപ്പണികള്‍ നാട്ടുകാർ തടഞ്ഞു

ആനിക്കാട് പഞ്ചായത്തിലെ പൊതുമരാമത്ത്‌ റോഡുകളില്‍ മഴക്കാലത്തെ അറ്റകുറ്റപ്പണികള്‍ ജനപ്പതിനിധികളും നാട്ടുകാരും ചേര്‍ന്ന്‌ തടഞ്ഞു. ആനിക്കാട് പഞ്ചായത്തിലെ 1, 2, 13 വാര്‍ഡുകളില്‍കുൂടി കടന്നുപോകുന്ന കൊച്ചുപറമ്പ്‌ - തവളപ്പാറ, കൊച്ചുപറമ്പ്‌ - മാരിയ്ക്കല്‍ - ആശുപ്രതിപ്പടി, കൊച്ചുപറമ്പ്‌ - കരിയംമാനപ്പടി റോഡുകളിലെ പുനരുദ്ധാരണ പ്രവൃത്തികളാണ്‌ കഴിഞ്ഞ ദിവസം തടഞ്ഞത്‌. 

റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്കായി അനുമതി ലഭിച്ചിട്ട ഒരു വര്‍ഷത്തോളമായെങ്കിലും  കാലാവസ്ഥ അനുകൂലമായ സമയത്തൊന്നും പണികള്‍ നടത്താതെ മഴസമയത്ത്‌ നടത്തുവെന്നാരോപിച്ചാണ്‌ പ്രവ്യത്തികള്‍ തടഞ്ഞത്. അവധി ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയുമാണ്‌ പണികള്‍ നടത്താനെത്തിയതെന്ന്‌ നാട്ടുകാരും ജന്രപതിനിധികളും ആരോപിച്ചു.

 ആവശ്യമായ അളവില്‍ ടാര്‍ ഒഴിയ്ക്കാതെ കുഴികളില്‍ മെറ്റല്‍ ഇടുന്നത്‌ നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും ഇവര്‍ ജന്രപതിനിധികളെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുസന്‍ ഡാനിയേല്‍, അംഗങ്ങളായ തോമസ്‌ മാത്യു, മോളിക്കുട്ടി സിബി, മാത്യുസ്‌ കല്ലുപുര എന്നിവരും നാട്ടുകാരായ എം. കെ. ബിനു, അനീഷ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പൊതുമരാമത്ത്‌ അധികാരികളില്ലാതെ പണികള്‍ നടത്തുന്നതിനെ ചോദ്യം ചെയ്തു.

വിവരം പൊതുമരാമത്ത്‌ മെയിന്റനന്‍സ്‌ വിഭാഗം അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ്‌ എന്‍ജിനീയറെ അറിയിക്കുകയും അദ്ദേഹം ഇന്നലെ രാവിലെ സ്ഥലത്തെത്തി പ്രവ്യത്തികള്‍ പരിശോധിച്ചു. കുഴികളിലെ വെള്ളം  മാറിയതിനുശേഷം പണികള്‍ പൂര്‍ത്തിയാക്കി തരാമെന്ന്‌ അദ്ദേഹം രേഖാമുലം സമ്മതിച്ചതായി ജനപ്രതിനിധികള്‍ അറിയിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ