ചങ്ങനാശ്ശേരിയിൽ ലഹരിമരുന്ന് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ചങ്ങനാശ്ശേരി തെങ്ങണായിൽ വൻ ലഹരിമരുന്ന് വേട്ട. 52 ഗ്രാം ഹെറോയിൻ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി. 35,000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. പശ്ചിമബംഗാൾ മാൾഡ ജില്ല സ്വദേശി കുത്തുബ്ഗൻജ് മുബാറക് അലി(37)യാണ് ലഹരി മരുന്നുമായി അറസ്റ്റിലായത്.

ചങ്ങനാശ്ശേരി തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡ് അരികിൽ വച്ചാണ് ഹെറോയിനും, കഞ്ചാവുമായി ഇയാൾ പിടിയിലായത്. പശ്ചിമ ബംഗാളിൽ നിന്ന് എത്തിച്ച ലഹരി വസ്തുക്കൾ ചെറുപൊതികളിലാക്കിയാണ് ആവശ്യക്കാർക്ക് നൽകിയിരുന്നത്. ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് ഇവർ വില്പന നടത്തിയിരുന്നതെന്നും എക്സൈസ് അധികൃതർ പറഞ്ഞു. തെങ്ങണായിൽ തൊഴിലാളി എന്ന പേരിൽ വാടകക്ക് വീട് എടുത്ത് താമസിച്ചു കൊണ്ടായിരുന്നു ഇവ വില്പന നടത്തി വന്നിരുന്നത്. പ്രതിയെ ചങ്ങനാശ്ശേരി കോടതിയിൽഹാജരാക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ