പന്തളം എൻഎസ്എസ് പോളിടെക്നിക് കോളജിൽ വിവിധ വിഭാഗങ്ങളിലേക്ക് ലക്ചറർ, ട്രേഡ്സ്മാൻ, ലൈബ്രേറിയൻ തസ്തികകളിലേക്ക് താൽക്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫിസിൽ ഹാജരാകണം.അഭിമുഖത്തിന്റെ തീയതി, സമയം, ട്രേഡ് ക്രമത്തിൽ: നാളെ 10ന് ലക്ചറർ-മെക്കാനിക്കൽ എൻജിനീയറിങ്, ഉച്ചയ്ക്ക് ഒന്നിന് ലക്ചറർ-ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്. 26ന് രാവിലെ 10ന് ലക്ചറർ-ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഉച്ചയ്ക്ക് ഒന്നിന് ലക്ചറർ-ഇംഗ്ലീഷ് (ജനറൽ വിഭാഗം). 27ന് രാവിലെ 10ന് ലക്ചറർ-മാത്തമാറ്റിക്സ് (ജനറൽ വിഭാഗം), ഉച്ചയ്ക്ക് ഒന്നിന് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്. 28ന് രാവിലെ 10ന് ട്രേഡ്സ്മാൻ- സിവിൽ എൻജിനീയറിങ്, ഉച്ചയ്ക്ക് ഒന്നിന് ട്രേഡ്സ്മാൻ- പ്ലമർ ആൻഡ് മോട്ടർ മെക്കാനിക്, മെക്കാനിക്കൽ എൻജിനീയറിങ്. 0473 4259634.
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിങ്, ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ്, ട്രേഡ്സ്മാൻ വർക്ഷോപ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിങ്, ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് എന്നീ തസ്തികകൾക്ക് ഒന്നാം ക്ലാസോടെ ബിടെക് ബിരുദമാണ് യോഗ്യത. ട്രേഡ്സ്മാൻ വർക്ഷോപ് (ഷീറ്റ്,മെറ്റൽ, വെൽഡിങ്) തസ്തികയ്ക്ക് ഐടിഐ/ടിഎച്ച്എസ്എൽസിയാണ് യോഗ്യത. 04735 266671.