മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് യൂണിയന് 41.5 ലക്ഷം രൂപയുടെ ബഡ്ജറ്റ്

 മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് യൂണിയൻ വാർഷിക പൊതുയോഗവും വരവുചെലവ് കണക്കുകളുടെയും ബഡ്ജറ്റിന്റെയും അവതരണവും നടന്നു. ഈ വർഷം മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് യൂണിയന് 41.5 ലക്ഷം രൂപയുടെ ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

 യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂണിയൻ ചെയർമാൻ എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് കണക്കുകൾ അവതരിപ്പിച്ചു. അഡ്വക്കേറ്റ് പ്രകാശ് കുമാർ ചരളേൽ സ്വാഗതവും പി കെ ശിവൻകുട്ടിയും നന്ദിയും പറഞ്ഞു. 

ഭരണസമിതി അംഗങ്ങളായ സതീഷ് കുമാർ സുദർശനകുമാർ കരുണാകരൻ നായർ എ സി  വ്യാസൻ പ്രശാന്ത്കുമാർ രവീന്ദ്രൻ നായർ ശശിധരൻ നായർ എന്നിവരും താലൂക്കിലെ വിവിധ കരയോഗങ്ങളിലെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ