ആനിക്കാട് വീട് വയറിങ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. വായ്പുര്‍ വലിയവീട്ടില്‍ മോഹനന്റെയും വിജയമ്മയുടെയും മകന്‍ സുധീഷാണ് (മനു, 32) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ പുന്നവേലി കുരുന്നംവേലി വാഹാനില്‍ സലീമിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. കറുകച്ചാലിലെ സ്വകാര്യ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടാങ്ങലിലുള്ള കെട്ടിടനിര്‍മാണ കരാറുകാരന്റെ തൊഴിലാളിയാണ്. സഹോദരി: ശ്രുതി. സംസ്കാരം നാളെ 11ന്.
ആനിക്കാട് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
0