മല്ലപ്പള്ളിയിൽ കിഴ്വായ്പൂര്-പരിയാരം കരകളെ ബന്ധിപ്പിച്ച മണിമലയാറ്റിലെ പാറക്കടവ് പാലം നിര്‍മാണത്തിന് ക്ഷണിച്ച ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല. ടെന്‍ഡറുകള്‍ 6ന് പരിശോധിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാല്‍, ആരും ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്നതിനാല്‍ 19ന് അവസാന തീയതിയായി റീടെന്‍ഡര്‍ ചെയ്തിട്ടുണ്ട്.
കിഫ്ബി 10 കോടി രൂപ ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്. നേരത്തെ 7 തവണ ടെന്‍ഡര്‍ ചെയ്തിരുന്നെങ്കിലും ആരും കരാർ എടുത്തില്ല. പാലത്തിന്റെ രൂപകല്പനയില് മാറ്റംവരുത്തിയും പുതിയ എസ്റ്റിമേറ്റ് തയാറാക്കിയുമാണ് അടുത്തിടെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത്.