സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനം ലഭ്യമാക്കുക, സംസ്ഥാന സര്‍ക്കാര്‍ ഓണത്തിന് പ്രഖ്യാപിച്ച ഓണറേറിയം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതിയുടെ താലൂക്ക് സപ്ലൈ ഓഫിസ് ധര്‍ണ ഇന്ന് നടക്കും.
ജില്ലയിലെ റേഷന്‍കടകള്‍ അടച്ചാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത് എന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്.മുരളീധരന്‍ നായര്‍ അറിയിച്ചു. ഇതേ തുടർന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാൻ സാധ്യത.