കട/വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍/പുതുക്കല്‍ അപേക്ഷ സമര്‍പ്പിക്കണം

 പത്തനംതിട്ട ജില്ലയിലെ കട / വാണിജ്യ സ്ഥാപനങ്ങളുടെ  2025 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ / പുതുക്കല്‍ അപേക്ഷ  നവംബര്‍  30-ന് അകം  അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.  

രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കായി പത്തനംതിട്ട- 0468-2223074, 8547655373 റാന്നി- 04735 223141, 8547655374,  അടൂര്‍- 04734 225854, 8547655377, മല്ലപ്പള്ളി- 8547655376,   തിരുവല്ല – 0469 2700035, 8547655375 എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടാം. 

മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരം രജിസ്ട്രേഷന്‍ എടുത്തിട്ടില്ലാത്ത സ്ഥാപന ഉടമകള്‍  www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അടിയന്തിരമായി രജിസ്ട്രേഷന്‍  എടുക്കണം. 

നിശ്ചിത തീയതിയ്ക്കകം രജിസ്ട്രേഷന്‍ / റിന്യൂവല്‍ പുതുക്കാത്ത പക്ഷം 5000 രൂപ പിഴ  ഈടാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ