മധ്യതിരുവിതാംകൂറിലെ കാര്‍ഷിക സാംസ്‌കാരിക വ്യാപാര വാണിജ്യ മേളയായ തെള്ളിയുര്‍ക്കാവ് വ്യശ്ചിക വാണിഭം വൃശ്ചികം ഒന്ന് ആയ നാളെ ആരംഭിക്കും.
നാളെ രാവിലെ 8.30ന് ചരല്‍ക്കുന്ന് മയിലാടുംപാറ മഹാദേവര്‍ ക്ഷ്രേതത്തില്‍ നിന്ന് നവധാന്യഘോഷയാത്ര തെള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷ്രേതത്തില്‍ എത്തിച്ചേരും. പ്രസിഡന്റ് സി.എസ്. അനീഷ്കുമാര്‍, സ്രെകട്ടറി കെ. ആര്‍.രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ധാന്യം എഴുന്നള്ളത്ത് എത്തുന്നത്. 9ന് ക്ഷ്രേത കൊടിമരച്ചുവട്ടിലെ വെള്ളി പരമ്പില്‍ കേരള പുലയര്‍ മഹാസഭ സംസ്ഥാന സെക്രട്ടറി തുറവൂര്‍ സുരേഷ് ധാന്യ സമര്‍പ്പണം നടത്തും.
വൃശ്ചിക വാണിഭ മേളയുടെ ഉദ്ഘാടനം ചലച്ചിത താരം കൃഷ്ണപ്രസാദ് നിര്‍വഹിക്കും. പാരമ്പര്യ അവകാശികള്‍ കരിം കോഴിയെ പറത്തലും വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടത്തും.
മേല്‍ശാന്തി മനോജ് നാരായണന്‍ നമ്പുതിരി ദീപം പകരും. ഉപദേശക സമിതി പ്രസിഡന്റ് പി .ജി. സതീഷ് കുമാര്‍ അധ്യക്ഷത വഹിക്കും. 41 ദിവസം നീണ്ടുനില്‍ക്കുന്ന കളമെഴുതി പാട്ടിനും ക്ഷേത്രത്തിൽ ഇതോടെ തുടക്കമാകും. ഡിസംബര്‍ ഒന്ന് വരെ നടക്കുന്ന മേള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലാണ് നടക്കുന്നത്.