മറ്റു സംസ്ഥാനങ്ങളിൽ നിന്നു റാന്നി താലൂക്കിലെത്തി ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളെ കരാറുകാർ, തൊഴിലുടമകൾ, കെട്ടിട ഉടമകൾ എന്നിവർ നിർബന്ധമായും അതിഥി പോർട്ടലിലോ അതിഥി ആപ്പിലോ റജിസ്റ്റർ ചെയ്യണമെന്ന് അസിസ്റ്റന്റ് ലേബർ ഓഫിസർ അറിയിച്ചു. അതിഥി പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡും ഫോൺ നമ്പറും ആവശ്യമാണ്. റജിസ്റ്റർ ചെയ്യുന്നതിനുള്ള സേവനങ്ങൾ റാന്നി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് ലേബർ ഓഫിസിൽ ലഭ്യമാണ്. ഫോൺ: 8547655374, 04735 223141.
അതിഥിത്തൊഴിലാളി റജിസ്ട്രേഷൻ ചെയ്യണം
0