കുന്നന്താനം ഗ്രാമപ്പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സ്വന്തംഫണ്ടിൽ 2025 നവംബറിൽ ആംബുലൻസ് വാങ്ങുമെന്ന് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അറിയിച്ചു.
നിലവിലുള്ള വാഹനത്തിന്റെ കാലാവധി അന്നുതീരും. എം.പി.ഫണ്ടിൽ വലിയ ആംബുലൻസ് അനുവദിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ചെറിയ റോഡുകളിലൂടെ ഓടാനാകാത്തതിനാലാണ് അത് ഏറ്റെടുക്കേണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. രണ്ട് വണ്ടികളുടെ ചെലവ് പഞ്ചായത്തിന് വഹിക്കാനാവുകയുമില്ല എന്ന് പ്രസിഡന്റ് പറഞ്ഞു.