ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് പെരുമ്പെട്ടി സ്വദേശി മരിച്ചു


നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് യാത്രികൻ മരിച്ചു. പെരുമ്പെട്ടി പടിഞ്ഞാറെ മൂലേ തറയിൽ എം.എസ്. ഗിരീഷ് (51) ആണ് മരിച്ചത്. ചൊവാഴ്ച രാത്രി 11.20ന് പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ കുടക്കല്ലുങ്കൽ പാലത്തിലായിരുന്നു അപകടം.

മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. പെരുമ്പെട്ടി ക്ഷേത്ര ദേവസ്വം സെക്രട്ടറിയാണ്. ഭാര്യ: രമ്യ. മക്കൾ: ഗ്രീഷ്മ, ഭവ്യ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ