മല്ലപ്പള്ളിയിൽ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞു

മല്ലപ്പള്ളിയിൽ കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയില്‍ ജി എം എം ഹോസ്പിറ്റലിന് സമീപം നിയന്ത്രണം വിട്ട കാര്‍ കുഴിയിലോട്ടു മറിഞ്ഞു. വണ്ടിയിലുണ്ടായിരുന്ന അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു.പവ്വത്തിപ്പടി കോലമ്മാക്കല്‍ ദീപയാണ് കാര്‍ ഓടിച്ചിരുന്നത് കൂടെ മകന്‍ കണ്ണനുമുണ്ടായിരുന്നു.

ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് കുതിച്ച കാര്‍ റോഡിന് താഴെയുള്ള വീട്ടുവളപ്പിലേക്ക് വീണ് തിരിയുകയും പിന്നാക്കം 50 മീറ്റര്‍ അകലേക്ക് ഓടി ആറ് മീറ്റര്‍ താഴ്ചയില്‍ പതിച്ചു. പടിഞ്ഞാറേപ്പുരക്കല്‍ മാത്യുവിന്റെ വീടിന്റെ പോര്‍ച്ചിലെ തൂണുകള്‍ക്കിടയിലൂടെ കടന്നുപോയ വാഹനം വീട്ടുവളപ്പ് കഴിഞ്ഞുള്ള കുഴിയിലേക്ക് പിന്നാക്കം മറിയുകയായിരുന്നു. 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ