കുമ്പനാട് ക്രിസ്തുമസ് കരോൾ സംഘത്തിന് നേരെ ആക്രമണം. പതിനഞ്ച് അംഗ അക്രമി സംഘമാണ് കരോൾ സംഘത്തെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇവരുടെ ആക്രമണം എന്ന് റിപ്പോർട്ടുകൾ.
ഈആർസി കുമ്പനാട് ദേവാലയത്തിലെ കരോൾ സംഘത്തെയാണ് ഇന്നലെ ആക്രമിച്ചത്. നാല് പേർക്ക് പരിക്കേറ്റു. പാസ്റ്റർ ജോൺസൻ, നെല്ലിക്കാല സ്വദേശി മിഥിൻ, സജി, ഷൈനി എന്നിവർക്കാണ് പരിക്കേറ്റത്. കോയിപ്രം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കുമ്പനാട് സ്വദേശി വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.