സിപിഐ എം മല്ലപ്പള്ളി ഏരിയ സമ്മേളനത്തിന് കുന്നന്താനം ടി കെ രാഘവന്‍പിള്ള നഗറില്‍ (സെന്റ് ജോസഫ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയം) തുടക്കം കുറിച്ചു. രാവിലെ സമ്മേളന നഗറിൽ മുതിർന്ന പാർട്ടി അംഗവും ഏരിയ കമ്മിറ്റി അംഗവുമായ പ്രൊഫ മധുസൂദനന്‍ നായര്‍ പതാക ഉയർത്തി. തുടർന്ന് പ്രത്യേകം സജ്ജീകരിച്ച രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം കെ കെ സുകുമാരന്‍ താത്കാലിക അധ്യക്ഷനായ സമ്മേളനത്തിൽ എം രാജന്‍ രക്തസാക്ഷി പ്രമേയവും പ്രൊഫ ജേക്കബ്ബ് ജോര്‍ജ്ജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ കെ പി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ പത്മകുമാര്‍, പി ആര്‍ പ്രസാദ്, ആർ സനൽ കുമാർ, ഓമല്ലൂര്‍ ശങ്കരന്‍ എന്നിവർ പങ്കെടുത്തു.