കെ.എം ജോർജ്, രാജ്യത്തെ ഒന്നായി കണ്ട ധിഷണാശാലി: പി.സി. തോമസ്

 

ഒരു പ്രാദേശിക രാഷ്ട്രീയ കക്ഷിയുടെ നേതാവായിരിക്കുമ്പോഴും 'ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും' എന്ന മുദ്രാവാക്യം രാജ്യത്തിനു സമർപ്പിച്ച ധിഷണാശാലിയും രാജ്യസ്നേഹിയുമായ നേതാവായിരുന്നു കെ.എം. ജോർജ് എന്ന് മുൻകേന്ദ്ര മന്ത്രിയും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി.സി. തോമസ്. 

കേരള കോൺസ് സ്ഥാപക ചെയർമാൻ കെ.എം ജോർജിൻ്റ 48-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കുന്നന്താനം ദൈവപരിപാലനഭവനിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നപരിഹാരത്തിനായി നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹം പോരാടി. 

മണ്ഡലം പ്രസിഡന്റ്‌ എം.എം. റജി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞു കോശി പോൾ, ജില്ലാ പ്രസിഡന്റ് അഡ്വ വർഗീസ് മാമ്മൻ, വി. ജെ.ലാലി, തോമസ് മാത്യു, അഡ്വ. ദിലീപ് മത്തായി, വി.ജെ. റജി, രാജു പീടികപറമ്പിൽ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് എസ്.വിദ്യാമോൾ, സുരേഷ് ബാബു പാലാഴി, മാന്താനം ലാലൻ, ജോർജ് മാത്യു, ഉണ്ണികൃഷ്ണൻ കോട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗ്രേസി മാത്യു, ധന്യമോൾ ലാലി, എന്നിവർ പ്രസംഗിച്ചു.

1965 ലെ ഇന്ത്യ -പാക് യുദ്ധത്തിലെ ധീര സേവനത്തിന് വീരചകം ലഭിച്ച കെ.ജി. ജോർജിന് കേരള കോൺഗ്രസ് വജ്ര ജൂബിലി ആദരവ് നൽകി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ