കോട്ടയം മണിപ്പുഴയില്‍ എംസി റോഡരികില്‍ ലുലു മാളിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11.30 നു മ്രന്തി വി.എന്‍.വാസവന്‍ നിര്‍വഹിക്കും. ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി അധ്യക്ഷത വഹിക്കും. കേരളത്തിലെ ഏഴാമത്തെയും ഇന്ത്യയിലെ പ്രന്തണ്ടാമത്തെയും മാളാണ് ഇത്. ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷം ഇന്ന് വൈകിട്ട് 4 മുതല്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും.
രാവിലെ 9 മുതല്‍ രാരി 11 വരെയാണു പ്രവര്‍ത്തനസമയം. ആയിരത്തോളം വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യമുണ്ട്. മാളിലെ ബഹുനില പാര്‍ക്കിങ് സൗകര്യത്തിനു പുറമേ സമീപത്തെ സ്ഥലത്തും പാര്‍ക്കിങ്ങിനു ക്രമീകരണം ഒരുക്കിയിട്ടുണ്ട്.