മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു

മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ ശ്രീ എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിയൻ ഭരണസമിതി അംഗം അഡ്വക്കേറ്റ് പ്രകാശ് കുമാർ ചരളേൽ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് കരയോഗം രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് ശ്രീ. ബി ഗോപാലകൃഷ്ണൻ നായർ ശില്പശാല നയിച്ചു. യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് യൂണിയൻ ഭരണസമിതി അംഗം സുദർശനകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ഭരണസമിതി അംഗങ്ങളായ പി കെ ശിവൻകുട്ടി സതീഷ് കുമാർ, AC വ്യാസൻ, കരുണാകരൻ നായർ, പ്രശാന്ത് കുമാർ, രവീന്ദ്രൻ നായർ, ശശിധരൻ നായർ, വസന്തകുമാർ എന്നിവരും യൂണിയനിലെ വിവിധ കരയോഗങ്ങളിലെ ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ