കീഴ്വായ്പൂര്‍ പാറക്കടവ് പാലം നിര്‍മാണത്തിന് എസ്റ്റിമേറ്റ് തുകയേക്കാള്‍ 10 ശതമാനത്തിലേറെ തുകയിലുള്ള ടെന്‍ഡര്‍ നല്‍കി കരാറുകാരന്‍. നവംബര്‍ 19ന് അവസാന തീയതിയായി ക്ഷണിച്ച ടെന്‍ഡറില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്.
മുന്‍പ് 8 തവണ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നുവെങ്കിലും പണി ഏറ്റെടുക്കാന്‍ ആരും തയാറായിരുന്നില്ല. ഇക്കാരണത്താല്‍ നിര്‍ദ്ദിഷ്ട പാലത്തിന്റെ രൂപകല്‍പനയിലും എസ്റ്റിമേറ്റ് തുകയിലും മാറ്റം വരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2 തവണ ടെന്‍ഡര്‍ ക്ഷണിച്ചത്. ആദ്യതവണയില്‍ ആരും ടെന്‍ഡര്‍ നല്‍കിയിരുന്നില്ല.
കിഫ്ബി പദ്ധതിയില്‍ 10 കോടി രൂപ അനുവദിച്ചുവെങ്കിലും പാലം നിര്‍മിക്കണമെങ്കില്‍എസ്റ്റിമേറ്റിനെക്കാള്‍ കൂടുതല്‍ തുകയ്ക്കു ലഭിച്ചിരിക്കുന്ന ടെന്‍ഡറിന് ധനകാര്യവകുപ്പിന്റെ അനുമതിയുണ്ടാകേണ്ടിയിരിക്കുന്നു. അനുമതിക്കായി ബന്ധപ്പെട്ട് വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചന.