പുറമറ്റം ഗ്രാമപ്പഞ്ചായത്ത് കുടുംബക്ഷേമ ഉപകേന്ദ്രത്തിന് കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ അഞ്ചുസെന്റ് സ്ഥലവും 27 സെന്റോളം വഴിയും ഉൾപ്പെടെ 33 സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചു. ന്യൂസിലൻഡിലെ പ്രവാസിയായ റോയ് വെള്ളാറയാണ് പഞ്ചായത്തിന് ഈ സ്ഥലം ദാനം ചെയ്തിരിക്കുന്നത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി ഏറ്റെടുക്കുന്നതോടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കുടുംബക്ഷേമ ഉപകേന്ദ്രവും ആരോഗ്യകേന്ദ്രവും ഉൾപ്പെടുന്ന കെട്ടിടസമുച്ചയം ആരോഗ്യവകുപ്പ് നിർമിക്കുമെന്ന് പഞ്ചായത്തംഗം ജൂലി കെ.വർഗീസ് അറിയിച്ചു.
പുറമറ്റം കുടുംബക്ഷേമ ഉപകേന്ദ്രത്തിന് സ്ഥലമായി
0