മല്ലപ്പള്ളി താലൂക്ക് പരിധിയിൽ റേഷൻകാർഡ് മസ്റ്ററിങ് നടത്താത്ത മുൻഗണന കാർഡിലെ അംഗങ്ങൾക്കായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇന്നുമുതൽ 5 വരെ മസ്റ്ററിങ് ക്യാംപ് നടക്കും. പഞ്ചായത്ത്, തിയതി, സ്ഥലം എന്ന ക്രമത്തിൽ.
- ആനിക്കാട്, ഇന്ന്, ചെട്ടിമുക്ക് 10ാം നമ്പർ റേഷൻകട.
- കോട്ടാങ്ങൽ, ഇന്ന്, വായ്പൂര് 15ാം നമ്പർ റേഷൻകട.
- മല്ലപ്പള്ളി, നാളെ, മല്ലപ്പള്ളി ബൈപ്പാസ് ജംക്‌ഷൻ 55ാം നമ്പർ റേഷൻകട.
- കൊറ്റനാട്, നാളെ, വൃന്ദാവനം 28ാം നമ്പർ റേഷൻകട.
- കല്ലൂപ്പാറ, 4, കടമാൻകുളം 70ാം നമ്പർ റേഷൻകട.
- എഴുമറ്റൂർ, 4, തെള്ളിയൂർ 42ാം നമ്പർ റേഷൻകട.
- പുറമറ്റം, 5, വെണ്ണിക്കുളം 78ാം നമ്പർ റേഷൻകട.
- കുന്നന്താനം, 5, കുന്നന്താനം 65ാം നമ്പർ റേഷൻകട.