റാന്നി വെച്ചൂച്ചിറ കുംഭിത്തോടിന് സമീപം ബസും സെയിൽസ് വാനും കൂട്ടിയിടിച്ചു. ആർക്കും സാരമായ പരിക്കുകളില്ല. തിങ്കളാഴ്ച വൈകീട്ട് 5.30-തോടെ മന്ദമരുതി-വെച്ചൂച്ചിറ റോഡിൽ വിശ്വബ്രാഹ്മണ കോളേജിന് സമീപത്താണ് അപകടമുണ്ടായത്. എറണാകുളത്തുനിന്നും റാന്നിയിലേക്ക് വരികയായിരുന്ന റോബിൻ ബസും വെച്ചൂച്ചിറയിലേക്ക് വന്ന വാനും തമ്മിലാണ് ഇടിച്ചത്.
റാന്നിയിൽ റോബിൻ ബസും സെയിൽസ് വാനും കൂട്ടിയിടിച്ചു
0