തെള്ളിയൂർക്കാവിലമ്മയുടെ തട്ടകമുണർന്നു. തെള്ളിയൂർക്കാവിൽ ചൂട്ടുവെച്ചു. ഇനിയാറുനാൾ നാട് ഉത്സവലഹരിയിൽ. മധ്യതിരുവിതാംകൂറിലെ പടയണിക്കാലത്തിന് നാന്ദികുറിച്ച് പാട്ടമ്പലമുറ്റത്ത് വെള്ളിയാഴ്ച രാത്രി ഒൻപതിനാണ് ചടങ്ങുകൾ തുടങ്ങിയത്. തീയിൽ കാച്ചിയെടുത്ത തപ്പിൽ എണ്ണവും താളവും തികഞ്ഞ കൊട്ടുകളിലൂടെ ഭഗവതിയെ സ്തുതിച്ച് ദീപകൊട്ട് നടത്തിയായിരുന്നു കളമുണർത്തൽ. തുടർന്ന് ചൂട്ടുവെയ്പ് നടന്നു. പരമ്പരാഗത അവകാശിയായ കീരിക്കാട്ട് കുടുംബത്തിലെ അമ്പലത്തുംമുറിയിൽ അശോക് ആർ.കുറുപ്പാണ് കർമം നിർവഹിച്ചത്. ഭദ്രകാളിക്കളത്തിൽനിന്ന് തൂക്കുവിളക്കിൽ പകർന്ന ദീപം കെട്ടിയൊതുക്കിയ കറ്റയിൽ ഏറ്റുവാങ്ങുകയായിരുന്നു.
തെള്ളിയൂർക്കാവിൽ ചൂട്ടുവെച്ചു; ഇനി പടയണിക്കാലം
0