പെരുനെട്ടിയിൽ കാട്ടുപന്നി ഇരുചക്രവാഹനത്തിലിടിച്ച് യാത്രികയ്ക്ക് പരുക്കേറ്റു. കരിയംപ്ലാവ് എന്‍എം എച്ച്‌എസ് പ്രഥമാധ്യാപിക കല്ലിശേരി പാണ്ടനാട് നോര്‍ത്ത് പാലിശേരില്‍ ഗ്ലോസി പി.ജോയിക്ക് (50) ആണ് പരുക്കേറ്റത്. ഗ്ലോസിയെ തിരുവല്ലയിലെ സ്വകാരൃ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലതുകാലിനാണ് പരുക്കേറ്റത്. പൂവനക്കടവ് - ചെറുകോൽപുഴ റോഡില്‍ കുമ്പളന്താനം തിയറ്റര്‍ കവലയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 8.45ന് ആയിരുന്നു അപകടം. ഇരുച്രകവാഹനത്തിന്റെ മുന്‍പിലൂടെ റോഡ് മുറിച്ചുകടന്ന പന്നി തിരികെ വന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.