ബാബു കൂടത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഒന്നാംവാർഡ് അംഗം മാത്യു (ബാബു കൂടത്തിൽ) തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ പ്രകാശ്‌ ചരളേലിനെ അഞ്ചിനെതിരെ 8 വോട്ടുകൾ നേടിയാണു ബാബു കൂടത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്‌.

ജനതാദൾ സെക്യൂലർ നിയോജകമണ്ഡലം സീനിയർ വൈസ് പ്രസിഡന്റും കുന്നന്താനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്. നിലവിലുള്ള പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ മുൻ ധാരണ പ്രകാരം രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

മാത്യുവിന്റെ പേര് ബിന്ദുചന്ദ്രമോഹൻ നിർദേശിച്ചു. റിമിലിറ്റി കൈപ്പള്ളിൽ പിന്താങ്ങി. യു.ഡി.എഫിലെ അഡ്വ. പ്രകാശ് ചരളേന്റെ (കോൺഗ്രസ്) പേര് ലൈലാ അലക്‌സാണ്ടർ നിർദേശിച്ചു. ജ്ഞാനമണി മോഹൻ പിന്താങ്ങി. മാത്യൂവിന് എട്ടും പ്രകാശിന് അഞ്ചും വോട്ടുകിട്ടി. സഹകരണ ജോയിന്റ് ഡയറക്ടർ (ഓഡിറ്റ്) പി.പി.സലിം വരണാധികാരിയായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ