സാമൂഹിക വിരുദ്ധ ശല്യം കൊണ്ട് തേലപ്പുഴകടവ് തൂക്കുപാല സമീപ നിവാസികൾ പൊറുതി മുട്ടിയതായി പരാതി. തൂക്കുപാലവും സമീപവും മദ്യപിക്കുന്നതിനും ലഹരി ഉപയോഗിക്കുന്നതിനുമായി ചിലർ സ്ഥിര താവളമാക്കി മാറ്റിയിരിക്കുകയാണ്. തൂക്കുപാലം കാണാൻ എന്ന് വ്യാജേന എത്തുന്ന ഇവർ നാട്ടുകാർക്ക് നിത്യ ശല്യമായി മാറുന്നു.
പാലത്തിൽ കൂടെയുള്ള യാത്രയ്ക്ക് മാർഗ്ഗതടസം പലപ്പോഴും ഇങ്ങനെയുള്ളവർ ഉണ്ടാക്കുന്നു. സ്ത്രികൾക്ക് അവിടെയുള്ള കുളിക്കടവിൽ കുളിക്കുന്നതിനോ വസ്ത്രം കഴുകുന്നതിനോ പോലും സാധിക്കാത്ത അവസ്ഥയാനുള്ളത്.
ഇന്ന് രാവിലെ സ്ത്രിയുമായി എത്തിയ ഒരു യുവാവ് തൂക്കുപാലത്തിൽ വെച്ച് സ്ത്രിയെ ഉപദ്രവിക്കുകയും. അത് ചോദ്യം ചെയ്ത നാട്ടുകാരെ തെറിവിളിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പോലീസിനെ വിളിച്ചു വരുത്തി.
ഇവിടെ കടവിൽ നിരവധി മുങ്ങി മരണം നടന്ന കടവാണ്. പട്രോളിംഗ് ശക്തമാക്കണമെന്നും സാമൂഹിക വിരുദ്ധക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.