കുന്നന്താനം NSS ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം യൂണിയൻ പ്രസിഡൻ്റ് ശ്രീ എം.പി. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു NSS സ്കൂൾ ജനറൽ മാനേജർ ശ്രീ ജയകുമാർ, PTA , സ്റ്റാഫ് എന്നിവർ സമീപം |
കുന്നന്താനം എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂൾ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും താലൂക്ക് അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ശശിധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ആര്‍.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.
വിരമിക്കുന്ന അധ്യാവകരായ എസ്.ചന്ദ്രികാദേവി, ആര്‍.മഞ്ജുഷ, എന്‍.നീന എന്നിവര്‍ക്ക് എന്‍.എസ്.എസ്.സ്കൂൾ മാനേജര്‍ ടി.ജി.ജയകുമാര്‍ ഉപഹാരങ്ങൾ സമ്മാനിച്ചു. പ്രിൻസിപ്പൽ വി.ആർ.ആശ, പ്രഥമാധ്യാപിക എസ്.രമാദേവി, പി.പി. രതികുമാര്‍, എസ്.എന്‍.മനോജ്, ഒ.ആര്‍.രഞ്ജിത്ത്, പി.അമ്പിളി, ശിവജ കെ.നായര്‍, പി.ആര്‍.ഹരിപ്രിയ, കെ.എസ്.അമീര്‍ഷ എന്നിവര്‍ പ്രസംഗിച്ചു.