ബോധവത്കരണ ക്ലാസ് നടത്തി

ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി യുവജന ക്ഷേമ ബോര്‍ഡ്, മല്ലപ്പള്ളി സിഎംഎസ് എച്ച് എസ് എസ് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ  ബോധവത്കരണ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു.

 കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് മല്ലപ്പള്ളി സിഎംഎസ് എച്ച് എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനാചരണത്തോട് അനുബന്ധിച്ച് 'സൈബര്‍ കുറ്റകൃത്യങ്ങളും, സാമൂഹ്യ മാധ്യമങ്ങളും' എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്കൗട്സ് & ഗൈഡ്സ് ഡിസ്ട്രിക്റ്റ് ട്രെയിനിംഗ് കമ്മീഷണർ (ഡി.റ്റി.സി. ) അശ്വതി അലക്സ് അധ്യക്ഷയായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി എച്ച് അന്‍സീം ക്ലാസ് നയിച്ചു. ബ്ലോക്ക് യൂത്ത് കോര്‍ഡിനേറ്റര്‍മാരായ ആല്‍ഫിന്‍ ഡാനി, എബിന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ