മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്

നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തില്‍ കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചു.

മരിച്ചവര്‍, മാരകരോഗം ബാധിച്ചവര്‍ എന്നിവരുടെ വായ്പ്പകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക ഇളവുകള്‍ ഈ പദ്ധതിയില്‍ ഉണ്ട്.2025 ഫെബ്രുവരി മാസം 28-ാം തീയതി വരെയാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടനം സംഘം പ്രസിഡന്‍റ്  കെ.ജി. രാജേന്ദ്രന്‍ നായര്‍ നിര്‍വ്വഹിച്ചു. സംഘം സെക്രട്ടറി പി ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.

മല്ലപ്പള്ളി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസിലെ സെയില്‍ ഓഫീസര്‍മാരായ മീരാ നമ്പൂതിരി, ജീന ബാബു എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ജീവനക്കാരായ ജോമോള്‍ വര്‍ഗ്ഗീസ്, നിഷ ചന്ദ്രന്‍, എം.എന്‍ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ