ഓൺലൈനിൽ ബുക്ക് ചെയ്തു ക്യാഷ് അടയ്ക്കുന്ന ഉപഭോക്താക്കളുടെ എൽ പി ജി സിലിൻഡറുകൾ വിതരണം ചെയ്യുന്നത് താമസിപ്പിക്കുന്നതായി പരാതി. ബുക്ക് ചെയ്തതിനു ശേഷം ഇൻവോയ്‌സ് ഇട്ടതിനു ശേഷവും ദിവസങ്ങൾ കഴിഞ്ഞാലും സിലിൻഡറുകൾ വിതരണം ചെയ്യാറില്ല. മല്ലപ്പള്ളി ആനിക്കാട് റൂട്ടിൽ പ്രവർത്തിക്കുന്ന കുന്നുകണ്ടത്തിൽ ഗ്യാസ് ഏജൻസിക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സ്ഥിരമായി ഈ ഏജൻസി ഇങ്ങനെ താമസിച്ചാണ് വിതരണം ചെയ്യുന്നത് എന്ന് ഉപഭോക്താക്കൾ പരാതിയിൽ പറയുന്നു.
മല്ലപ്പള്ളിയിൽ ഓൺലൈനിൽ ബുക്ക് ചെയുന്ന എൽ പി ജി സിലിൻഡറുകളുടെ വിതരണം താമസിപ്പിക്കുന്നതായി പരാതി
0