മല്ലപ്പള്ളിയിൽ മാർത്തോമ്മാ-സി.എസ്.ഐ. സഭകൾ ചേർന്ന് നടത്തുന്ന മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ നൂറ്റിനാലാമത് സമ്മേളനം ഞായറാഴ്ച തുടങ്ങും.
മല്ലപ്പള്ളി സി.എം.എസ്. സ്കൂൾ മൈതാനത്ത് വൈകീട്ട് ആറിന് മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന അധ്യക്ഷൻ റവ.തോമസ് മാർ തിമൊഥെയൊസ് എപ്പിസ്‌കോപ്പ ഉദ്‌ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 7.30-ന് ബൈബിൾ ക്ളാസ്, വൈകീട്ട് ആറിന് പൊതുയോഗം എന്ന ക്രമത്തിൽ നടക്കും. 13-ന് റവ.ബൈജു ഈപ്പൻ, 14-ന് റവ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ, 15-ന് ഡോ.മോത്തി വർക്കി, 16-ന് ജോർജ് പി. ഉമ്മൻ, 17-ന് റവ.എ.ടി.സക്കറിയ, 18-ന് ഷെറിൽ ജോസ് എന്നിവർ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. ഡോ.ഷൈൻ ജോൺ മാത്യൂസ്, സജീവ് തോമസ് എന്നിവരാണ് ബൈബിൾ ക്ളാസ് നയിക്കുക.
16-ന് ഉച്ചയ്ക്ക് രണ്ടിന് അലക്‌സ് ജോർജ്, 17-ന് രാവിലെ 10-ന് സീന എബ്രഹാം, ഉച്ചയ്ക്ക് രണ്ടിന് ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, 18-ന് ഉച്ചയ്ക്ക് രണ്ടിന് റവ. ദീപു എബി ജോൺ എന്നിവർ പ്രസംഗിക്കും.
ജനുവരി 19-ന് രാവിലെ 10.30-ന് നടക്കുന്ന പൊതുയോഗത്തിൽ റവ. സജേഷ് മാത്യു പ്രസംഗിക്കും. ഉച്ചയ്ക്ക് രണ്ടിന് സി.എസ്.ഐ. മധ്യകേരള ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ സമാപനസന്ദേശം നൽകും.