പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥിനിയെ ഒൻപതോളം പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട അടൂരിലാണ് ഞെട്ടിക്കുന്ന സംഭവം. കേസുമായി ബന്ധപ്പെട്ട് ഒൻപത് പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിനിടെയാണ് ഈ പീഡന വിവരം പുറത്തായത്.
ഏഴാം ക്ലാസ് മുതൽ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തൽ. പ്രതികളിൽ ചിലരുമായി ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി പരിചയപ്പെട്ടതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികൾ പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്. നാലു പ്രതികളെ കൂടി ഇനിയും കസ്റ്റഡിയിലെടുക്കാനുണ്ട്.